mehandi new

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ മാധ്യമ പുരസ്‌കാരം റാഫി വലിയകത്തിന്

fairy tale

ചാവക്കാട് : ഗുരുവായൂരിൻ്റെ പ്രഥമ വൈസ് ചെയർമാനും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിഒന്നാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ വച്ച് ആചരിച്ചു.

planet fashion

ചടങ്ങിൽ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ നാമധേയത്തിൽ വർഷം തോറും നൽകുന്ന പ്രാദേശിക ലേഖകനുള്ള മാധ്യമ പുരസ്ക്കാരവും പ്രശസ്തി പത്രവും, പൊന്നാടയും ചന്ദ്രിക ചാവക്കാട് ലേഖകൻ റാഫി വലിയ കത്തിനും പൊതു പ്രവർത്തകനുള്ള പാലിയത്ത് ചിന്നപ്പൻ സ്മാരക പുരസ്കാരവും പ്രശസ്തി പത്രവും പൊന്നാടയും  നായർ സമാജം ജനറൽ സെക്രട്ടറി വി അച്ചുത കുറുപ്പിനും, മികച്ച സഹകാരിക്കുള്ള എ.പി മുഹമ്മദുണ്ണി സ്മാരക പുരസ്ക്കാരവും പ്രശസ്തി പത്രവും പൊന്നാടയും മറ്റം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എം. കെ അപ്പുവിനും സമ്മാനിച്ചു. 

ചടങ്ങിൽ വച്ച് വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ സ്മരണാർത്ഥം ഗുരുവായൂർ നഗര മേഖലയിൽ 2025 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. 

ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും മുൻ എം എൽ എ യുമായ  ടി വി ചന്ദ്രമോഹൻ  അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ട്രസ്റ്റ് പ്രസിഡണ്ട് ആർ രവികുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ ചികിൽസാ സഹായം വിതരണം ചെയ്തു.

ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ, ഗുരുവായൂർ അർബൻ ബാങ്ക് ചെയർമൻ എ.ടി സ്റ്റീഫൻ, പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപാലൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഓ.കെ ആർ മണികണ്ഠൻ, നഗരസഭ കൗൺസിലർ കെ. പി എ റഷീദ്, ആർ ജെ. ഡി ജില്ലാ സെക്രട്ടറി പി ഐ സൈമൺ, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആർ ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത് തരകൻ, ട്രസ്റ്റ് ഭാരവാഹികളായ ശശി വാറനാട്, പി വി ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത്, നന്ദകുമാർ വീട്ടിക്കിഴി, നിഖിൽ ജി  കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Macare 25 mar

Comments are closed.