കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജന്മവാർഷികം ആചരിച്ചു

പുന്നയൂർക്കുളം: കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം ദേശീയ സദ്ഭാവന ദിനമായി ആചരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു.

മുൻ മണ്ഡലം പ്രസിഡന്റ് എൻ.ആർ. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ കുന്നക്കാടൻ, കമറുദ്ധീൻഷാ, രാംദാസ്, മൂസ ആലത്തയിൽ, പി. രാജൻ, ടിപ്പു ആറ്റുപ്പുറം, ധർമ്മൻ, സലീൽ അറക്കൽ, അൻവർ, കാദർ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.