mehandi new

കേരള ധീവര സംരക്ഷണ സമിതി രഞ്ജിത് ശ്രീനിവാസൻ ബലിദാന ദിനം ആചരിച്ചു

fairy tale

ചാവക്കാട് :  കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ  കൊല്ലപ്പെട്ട  ഡിസംബർ 19 ന് ബലിദാന ദിനം ആചരിച്ചു. കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റിയും സംയുക്തമായി തൃശൂർ ജില്ലയിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന്ന രണ്ടാം ബലിദാന ദിന അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി  ചാവക്കാട് സെന്ററിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ്‌ കെ ജി രാധാകൃഷ്ണൻ  നിലവിളക്കു കൊളുത്തി ഹാരർപ്പണം നടത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോർഡിനേറ്റർ സിവി.ദേവദാസ്,  മത്സ്യ സംഘ സംസ്ഥാന സെക്രട്ടറി  കെ വി . ശ്രീനിവാസൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

planet fashion

മണത്തല ചാപ്പറമ്പിൽ നടന്ന അനുസ്മരണം മത്സ്യ സംഘ സംസ്ഥാന സെക്രട്ടറി കെ വി ശ്രീനിവാസൻ ദീപജ്വലനവും ഹാരർപ്പണവും നടത്തി ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബീച്ചിൽ നടന്ന ചടങ്ങ് ജില്ലാ വൈസ് പ്രസിഡന്റ്‌  ആർ കെ മോഹൻദാസ്,  യൂത്ത്‌ വിംഗ് പ്രസിഡന്റ്‌ രാജേഷ് ആച്ചി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഷിജിത് തുടങ്ങിയവർ നേതൃത്വം നൽകി. 

രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് രണ്ടുവർഷം മുൻപ് ആലപ്പുഴയിൽ വീട്ടിൽ കയറി അക്രമികൾ രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

Ma care dec ad

Comments are closed.