ആർ.സി ബുക്കുകൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു – നാളെ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ

ചാവക്കാട് : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന പതിനായിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് വിതരണം ചെയ്യാത്ത ഗതാഗത വകുപ്പിൻ്റെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ചാവക്കാട് താലൂക്ക് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ നാളെ 18.02.25 ചൊവ്വ രാവിലെ 10 ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് പൗരാവകാശ വേദി ഭാരവാഹികളായ നൗഷാദ് തെക്കുംപുറം, വർഗീസ് പാവറട്ടി, എൻ.ജെ.ലിയോ, കെ.യു. കാർത്തികേയൻ എന്നിവർ അറിയിച്ചു.

സംസ്ഥാനത്ത് 8 മാസമായി ആർ.സി. ബുക്ക് വിതരണം അവതാളത്തിലാണ്. 245 കോടി രൂപ ഈ ഇനത്തിൽ വാഹന ഉടമകളിൽ നിന്നും പിരിച്ചെടുത്തിട്ടും ആർ.സി. ബുക്ക് വിതരണം ചെയ്യാൻ ഇതുവരേയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാൻ കഴിയൂ എന്നും ഇതിനെതിരെ പ്രതികരിക്കാനും, പ്രതിഷേധിക്കാനും ജനങ്ങൾ മുന്നോട്ട് വരണമെന്നും പൗരാവകാശ വേദി ഭാരവാഹികൾ ആവശ്യപ്പെട്ടു. രാവിലെ 10 ന് ഗുരുവായൂർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ ഹ്യൂമൺ റൈറ്റ്സ് വാച്ച് സംസ്ഥാന കൺവീനർ ഫെലിക്സ് ജെ പുല്ലൂടൻ ഉദ്ഘാടനം ചെയ്യും.

Comments are closed.