mehandi new

സംഘപരിവാറിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്ററെ തിരിച്ചു വിളിക്കുക – മുസ്ലിം ലീഗ്

fairy tale

കടപ്പുറം : സംഘപരിവാറിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ കേന്ദ്ര സർക്കാർ തിരിച്ചു വിളിക്കണമെന്ന് മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം ആവശ്യപെട്ടു.

planet fashion

ദ്വീപിലെ ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് ജനാതിപത്യ വിരുദ്ധമാണ്. ജനാതിപത്യ വിരുദ്ധ നിലപാടിനെതിരെ ലക്ഷദ്വീപ് ജനതക്കൊപ്പം നിൽക്കാൻ ജനാതിപത്യ സമൂഹത്തിനു ബാധ്യതയുണ്ടെന്നും പ്രതിഷേധ സംഗമം ഓർമപ്പെടുത്തി.

അഞ്ചങ്ങാടി കടപ്പുറം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തൊട്ടാപ്പ് സെന്ററിൽ നടത്തിയ പ്രതിഷേധ സംഗമം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ പി കെ അബൂബക്കർ, യൂത്ത് ലീഗ് നേതാക്കളായ ശറഫുദ്ധീൻ പി എ, അലി ആർ എച്ച്, നൗഫൽ വല്ലങ്കി, റാസിഖ് പി വി എന്നിവർ സംസാരിച്ചു.

ലക്ഷദ്വീപ് നിവാസികൾക്കെതിരെയുള്ള ജനദ്രോഹ നടപടികൾ സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടിയിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാർ പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ, സറ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ വി പി മൻസൂർ അലി, ശുഭ ജയൻ, സാലിഹ ഷൗക്കത്ത്, നാലാം വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് എന്നിവർ നേതൃത്വം നൽകി.

Unani banner ad

Comments are closed.