ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ചെയ്യർപേഴ്സൻ ഷീജ പ്രാശാന്തിനും മറ്റു മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾക്കും സ്വീകരണം നൽകുന്നു.

ബുധനയാഴ്ച 2.30 ന് വ്യാപാരഭവൻ ഹാളിൽ വെച്ച് നടക്കുന്ന പൊതുയോഗം
കേരള സർക്കാർ ചീഫ് വിപ്പ് എം എൽ എ രാജൻ ഉദ്ഘാടനം ചെയ്യും.

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ എക്സിക്യു്ട്ടീവ് മെമ്പറായ ഒരുനയൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ വി രവിന്ദ്രനെയും യോഗത്തിൽ ആദരിക്കും.

കെ വി അബ്ദുൽഖാദർ എം എൽ എ മുഖ്യാഥിതി യാകും. മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിക്കും.

വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജോജി തോമസ്, പ്രസിഡണ്ട്‌ കെ വി അബ്ദുൽ ഹമീദ്, വൈസ് പ്രസിഡന്റ് കെ എൻ സുധീർ, സെക്രട്ടറിമാർ പി എം അബ്ദുൽ ജാഫാർ, പി എസ് അക്ബർ.