ചാവക്കാട് : ഐനിപ്പുള്ളിയിൽ ബൈക്കും കോഴികളുമായി പോവുകയായിരുന്ന വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

തിരുവത്ര പുത്തൻകടപുറത്ത് പടിഞ്ഞാറെ പള്ളിക്ക് സമീപം താമസിക്കുന്ന ഹസൈനാരകത്ത് അലി മകൻ അജ്മൽ (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരമണിയോടെയായിരുന്നു അപകടം.

കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അതിർത്തി പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു.

മാതാവ് : കുൽസു.