mehandi new

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു – മണത്തലയിലും ഏങ്ങണ്ടിയൂരുമായി അമ്പതോളം പേർ കേമ്പുകളിൽ

fairy tale

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിൽ രണ്ടു സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ചാവക്കാട് നഗരസഭയിൽ മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂളിലും, ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ എങ്ങണ്ടിയൂർ സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂളിലുമാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്. കനോലി കനാൽ കരകവിഞ്ഞു ഒഴുകിയതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറിയ ചാവക്കാട് വഞ്ചിക്കടവിൽ നിന്നും നാലു കുടുംബങ്ങളിൽ നിന്നായി പന്ത്രണ്ടു പേര് മണത്തല ദുരിതാശ്വാസ കേമ്പിൽ ഇതുവരെ എത്തിയിട്ടുണ്ട്. ഏങ്ങണ്ടിയൂർ പത്തോളം കുടുംബങ്ങളിൽ നിന്നായി മുപ്പത്തിരണ്ടു പേർ കേമ്പിലുണ്ട്. എൻ കെ അക്ബർ എം എൽ എ കേമ്പുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. മണത്തല കേമ്പിൽ എത്തിയ എം എൽ എ നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്, വാർഡ്‌ കൗൺസിലർ ഫൈസൽ കാനാംപുള്ളി എന്നിവരുമായി ചർച്ചചെയ്തു. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്നും ഏകോപിപ്പിക്കുന്നതിന്നും വേണ്ടി നാളെ രാവിലെ 11 മണിക്ക് ചാവക്കാട് പൊതുമരാമത്ത് ഗസ്റ്റ് ഹൌസിൽ വെച്ച് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് പ്രവർത്തകർ, ഇറിഗേഷൻ ഡിപ്പാർട്മെന്റ്, വാട്ടർ അതോറിറ്റി, പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംയുക്ത യോഗം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരും.

planet fashion

Comments are closed.