പ്ലസ് ടു ഗ്രാൻഡ് സിൽവർ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങി റിട്രീവ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – സ്വാഗത സംഘ രൂപീകരണം നാളെ എടക്കഴിയൂർ സ്കൂളിൽ

ചാവക്കാട് : എടക്കഴിയൂർ സീതി സാഹിബ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ച് 25 വർഷം പൂർത്തീകരിക്കുന്ന അവസരത്തിൽ സിൽവർ ജൂബിലി ആഘോഷിക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ റിട്രീവ് തയ്യാറെടുക്കുന്നു. 2023 ഡിസംബർ 30 ന് എടക്കഴിയൂർ സ്കൂളിൽ വെച്ച് ഗ്രാൻഡ് സിൽവർ ജൂബിലി ആഘോഷിക്കാനാണ് തീരുമാനം. ഒക്ടോബർ 8ന് ഞായറാഴ്ച ഉച്ചക്ക് 2.30 ന് സ്കൂളിൽ വെച്ച് സ്വാഗത സംഘം രൂപീകരണം നടക്കുമെന്ന് റിട്രീവ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പൂർവ്വ വിദ്യാർത്ഥകൾ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
എടക്കഴിയൂർ സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തീകരിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.

റിട്രീവ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് സംഗീത് വി കെ, സെക്രട്ടറി ബുഷ്‌റ സാലു, വൈസ് പ്രസിഡന്റ് കെൻസി എം കമാൽ, ട്രഷറർ നസീഫ് യൂസഫ്, സ്റ്റുഡന്റസ് കോർഡിനേറ്റർ മിഥുൻരാജ് ടി ആർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.