mehandi new

ഉജ്ജീവനം; അതിദരിദ്രർക്ക് സംരംഭം തുടങ്ങുന്നതിനു വേണ്ടി കടപ്പുറം ഗ്രാമപഞ്ചായത്ത് സഹായധനം വിതരണം ചെയ്തു

fairy tale

കടപ്പുറം : ഉജ്ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്രർക്ക് സംരംഭം തുടങ്ങുന്നതിനു വേണ്ടി കടപ്പുറം ഗ്രാമപഞ്ചായത്ത് സഹായധനം വിതരണം ചെയ്തു. സര്‍വേയിലൂടെ കണ്ടെത്തിയ അഞ്ചു കുടുംബങ്ങൾക്കാണ് സഹായധനം നൽകിയത്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാലിഹ ഷൗക്കത്ത് തുക കൈമാറി.  അതിദരിദ്ര കുടുംബങ്ങളില്‍ ഉപജീവനം ആവശ്യമായ കുടുംബങ്ങള്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഉജ്ജീവനം.

planet fashion

സി ഡി എസ് ചെയർപേഴ്സൺ ഷംസിയ തൗഫീഖ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ  വി പി മൻസൂറലി, ശുഭ ജയൻ, മെമ്പർമാരായ എ വി അബ്ദുൽ ഗഫൂർ, ഷീജ രാധാകൃഷ്ണൻ, പ്രസന്ന ചന്ദ്രൻ, റാഹില കെ. എച്ച്, സെക്രട്ടറി നിയാസ്,  അസിസ്റ്റന്റ്  സെക്രട്ടറി ഇ ടി റാഫി, സിഡിഎസ് മെമ്പർ റാഫില, ബ്ലോക്ക്  കോഡിനേറ്റർ വിശ്വജിത്ത്, എസ് ഡി സി ആർ പി പ്രിയ, സിഡിഎസ് അക്കൗണ്ടന്റ് സനൂജ തുടങ്ങിയവർ പങ്കെടുത്തു.

Ma care dec ad

Comments are closed.