ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം നിലനിർത്തുവാൻ സമ്മതിദാനാവകാശം വിനിയോഗിക്കണം – പ്രവാസി ലീഗ്
കടപ്പുറം : ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം നിലനിർത്തുവാൻ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി ലീഗ് ദേശീയ സിക്രട്ടറി എം. എസ് അലവി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ മതേതര ഇന്ത്യയുടെ നിലനിൽപ് അപകടത്തിലാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സുഹൃത് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷത്തിനോടനുബന്ധിച്ചാണ് സുഹൃത് സംഗമം സംഘടിപ്പിച്ചത്. പശ്ചിമബംഗാൾ, ബീഹാർ, ആസ്സാം, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറോളം തൊഴിലാളികളും, അനുഭാവികളും പങ്കെടുത്തു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി. കെ. സുബൈർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
കെ. എം .സി. സി. ഷാർജ സംസ്ഥാന കമ്മറ്റി മുൻ പ്രസിഡണ്ട് പി.കെ. അലി കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. കെ. അബൂബക്കർ, മണ്ഡലം സെക്രട്ടറി പി. വി. ഉമ്മർകുഞ്ഞി, പ്രവാസി ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി കെ. പി. കുഞ്ഞിമുഹമ്മദ്, നവാസ് കരിമ്പനക്കൽ, അഹമ്മദ് അലി ശെയ്ഖ്, ജഹാംഗീർ ഷെയ്ഖ്, സാഹിബ് ഷെയ്ഖ്, ആർ എസ് മുഹമ്മദ് മോൻ, വി. എം. മനാഫ്, പി. കെ. അലി, ആർ. വി. അലി, പി. പി. അബ്ദുലത്തീഫ്, കെ.എം സെയ്തുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പി. എം. മുജീബ് സ്വാഗതവും സെയ്തു മുഹമ്മദ് പോക്കാക്കില്ലത്ത് നന്ദിയും പറഞ്ഞു.
Comments are closed.