ഇന്ധന വില വർദ്ധനവ്: സർക്കാരിന് മുട്ടുമടക്കേണ്ടിവരും – ആർ വി അബ്ദുൽ റഹീം
പുന്നയൂർ: ഇന്ധനവിലക്ക് മേലുള്ള നികുതിയിൽ ഇളവ് ചെയ്യില്ലെന്നു നിലപാടെടുത്ത സംസ്ഥാന സർക്കാരിന് പ്രതിഷേധങ്ങൾക്ക് മുൻപിൽ മുട്ടുമടക്കേണ്ടിവരുമെന്നു മുസ്ലിം ലീഗ് ജില്ല ആക്ടിംഗ് പ്രസിഡണ്ട് ആർ വി അബ്ദുൽ റഹീം പറഞ്ഞു. ഇന്ധന വില വർദ്ദനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സംസ്ഥാനങ്ങളിൽ നികുതി കുറച്ചിട്ടും കേന്ദ്ര സർക്കാരിന്റെ നാമമാത്രകുറവ് പോലും കുറക്കാത്ത സംസ്ഥാന സർക്കാർ നിലപാട് ജനങ്ങളോടുള്ള ധിക്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി സി മുഹമ്മദലി, എസ്.ടി.യു ജില്ല ട്രഷറർ കെ.കെ ഇസ്മായിൽ, പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ സി അഷ്‌റഫ്, പഞ്ചായത്ത് ഭാരവാഹികളായ കെ.കെ ഷംസുദ്ദീൻ, ടി.എം നൂറുദ്ദീൻ, പി.എ നസീർ, ഫൈസൽ കുന്നമ്പത്ത്, ഒളാട്ടയിൽ കുഞ്ഞു, എൻ കെ മുസ്തഫ, നിസാർ മൂത്തേടത്ത്, എം കെ സി ബാദുഷ, മുസ്ലിം യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ എ.വി അലി, അസീസ് മന്ദലാംകുന്ന്, അഷ്ക്കർ കുഴിങ്ങര, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസഫ്, പഞ്ചായത്ത് ഭാരവാഹികളായ ഹുസൈൻ എടയൂർ, എച്ച്. എം മുനീർ, കെ.കെ യൂസഫ് ഹാജി, ടി.എ അയിഷ, സുബൈദ പുളിക്കൽ, ഷെരീഫ കബീർ, ബിൻസി റഫീഖ്, ഫൈസൽ കുഴിങ്ങര എന്നിവർ സംസാരിച്ചു.
അകലാട് മൂന്നയിനി സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം മന്ദലാംകുന്ന് സെന്ററിൽ സമാപിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം കുഞ്ഞുമുഹമ്മദ് സ്വാഗതവും വർക്കിംഗ് സെക്രട്ടറി കെ.കെ അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
Comments are closed.