mehandi new

റോഡരികിലെ കുഴി – നാട്ടുകാര്‍ വാഴ നട്ടു പ്രതിഷേധിച്ചു

fairy tale

ചാവക്കാട് : റോഡരികിലെ അപകടകെണിയ്ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴ നട്ടു . ചതിക്കുഴിയില്‍ നട്ട വാഴ ഇപ്പോള്‍ യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പായി മാറി . ചാവക്കാട് കുന്ദംകുളം റോഡില്‍ പഴയ പോസ്റ്റ് ഓഫീസിനടുത്താണ് അധികൃതരുടെ അനാസ്ഥമൂലം ചതിക്കുഴിയൊരുങ്ങിയിരിക്കുന്നത്. ടെലഫോണ്‍ കേബിള്‍ ഇടുന്നതിനായാണ് റോഡിന്റെ ടാര്‍ ഭാഗത്തിനു തൊട്ടായി തുരന്നത്. തുരന്ന ഭാഗം അടയ്ക്കാതെ കുറെനാള്‍ കിടന്നു. പ്രതിഷേധം ശക്തമായപ്പോള്‍ വലിയ കുഴി മണ്ണിട്ടു മൂടി. ഒരു ബൈക്ക്  മുങ്ങിപ്പോകാന്‍ മാത്രം  വലിപ്പമുള്ള കുഴി സാധാരണ മണ്ണിട്ട് തൂര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ മഴപെയ്ത് വെള്ള് കുഴിയില്‍ നിറഞ്ഞതോടെയാണ് അപകടകെണി വീണ്ടും രൂപം കൊണ്ടത്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രികന്‍ റോഡില്‍നിന്നും തെന്നി ഈ കുഴിയിലേക്ക് വീണിരുന്നു. വെള്ളം നിറഞ്ഞ ചെളിയില്‍ ബൈക്കോടൊപ്പം താഴ്ന്ന യുവാവിനെ സമീപത്തെ കടക്കാരാണ് രക്ഷപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് നാട്ടുക്കാരും കടക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിയെടുത്ത ടെലഫോണ്‍ വകുപ്പ് കുഴി ശാസ്ത്രിയമായി മുടി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് പൊതുമരാമത്തിന്റെ നിലപാട്. എന്നാല്‍ സ്ഥലം പൂര്‍വസ്ഥിതിയിലാക്കേണ്ടത് പൊതുമരാമത്തിന്റെ ജോലിയെന്നാണ് ടെലഫോണ്‍കാരും പറയുന്നത്. ഇരു കൂട്ടരുടെയും നിലപാടില്‍ കഷ്ടപ്പെടുന്നത് യാത്രക്കാരാണെന്ന് നാട്ടുക്കാരും പറയുന്നു

Jan oushadi muthuvatur

Comments are closed.