അണ്ടത്തോട് കാപ്പിരിക്കാട് വീട് കുത്തിതുറന്ന് മോഷണം

വടക്കേകാട്: അണ്ടത്തോട് അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. ദേശീയ പാതക്ക് സമീപം കാപ്പിരിക്കാട് സെൻ്ററിലെ കാട്ടു പുറത്ത് അൻവറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അൻവറും കുടുംബവും വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ അൻവറിൻ്റെ വീടും പറമ്പും നോക്കുന്ന തൊട്ടടുത്ത അയൽവാസി ലൈറ്റുകൾ ഓഫാക്കാനായി വന്നപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ച് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അയൽവാസി അറിയിച്ചത് അനുസരിച്ച് വടക്കെക്കാട് പോലീസെത്തി പരിശോധിച്ചപ്പോൾ വീടിൻ്റെ ഉള്ളിൽ കയറി മോഷ്ടാക്കൾ അലമാര കുത്തിതുറന്ന് ഡ്രസ്സുകളും മറ്റും വലിച്ചിട്ട നിലയിലായിരുന്നു. വീട്ടിലെ നിരീക്ഷണ ക്യാമറകൾ ദിശ മാറ്റിയും, നശിപ്പിച്ച നിലയിലുമാണ് ഉള്ളത്. നിരീക്ഷണ ക്യാമറയും, ഡി വി ആർ മോഷ്ടാക്കൾ കൊണ്ടുപോയി.


Comments are closed.