mehandi new

ആര്‍ എസ് ബി വൈ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനായി മെയ് 30 മുതല്‍ ജൂണ്‍ 1 വരെ ക്യാമ്പുകള്‍

fairy tale

ചാവക്കാട്: ചാവക്കാട് നഗരസഭാ പ്രദേശത്തെ ആര്‍ എസ് ബി വൈ ഇന്ഷുറന്സ് കാര്‍ഡ് പുതുക്കുന്നതിനായി മെയ് 30 മുതല്‍ ജൂണ്‍ 1 വരെ വിവിധ പ്രദേശങ്ങളില്‍
ക്യാമ്പുകള്‍ നടത്തുന്നു. റേഷന്‍ കാര്‍ഡ്, ഒരു കുടുംബത്തില്‍ നിന്നും അഞ്ചുപേര്‍, ആര്‍ എസ് ബി വൈ സ്ലിപ്പ്, 2014 ല്‍ ലഭിച്ച ആര്‍ എസ് ബി വൈ കാര്‍ഡ്, പുതുതായി
അക്ഷയകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ അവിടെനിന്നും ലഭിച്ച സ്ലിപ്പ് എന്നീ രേഖകള്‍ സഹിതം ഗുണഭോക്താക്കളെ പങ്കെടുപ്പിക്കെണ്ടതാണ്.
എം ആര്‍ രാമന്‍ മെമ്മോറിയല്‍ സ്കൂളില്‍ മെയ് 30ന് 5, 6, 7, 8, 9 വാര്‍ഡുകളിലെ ഗുണഭോക്താക്കളും മെയ് 31 ന് 10, 11, 12, 13 വാര്‍ഡുകളിലുള്ളവരും ജൂണ്‍ 1 ന് 14, 15,
16, 17 വാര്‍ഡുകളില്‍ ഉള്ളവരുമാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്.
ചാപ്പറമ്പ് സ്കൂളില്‍ മെയ് 30ന് 18, 19, 20 വാര്‍ഡുകളിലെ ഗുണഭോക്താക്കളും മെയ് 31 ന് 21, 22, 23 വാര്‍ഡുകളിലുള്ളവരും ജൂണ്‍ 1 ന് 24, 25, 26 വാര്‍ഡുകളില്‍
ഉള്ളവരുമാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്.
തിരുവത്ര കുമാര്‍ സ്കൂളില്‍ മെയ് 30ന് 1, 2, 3, 4 വാര്‍ഡുകളിലെ ഗുണഭോക്താക്കളും മെയ് 31 ന് 27, 28, 29 വാര്‍ഡുകളിലുള്ളവരും ജൂണ്‍ 1 ന് 30, 31, 32 വാര്‍ഡുകളില്‍
ഉള്ളവരുമാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്.

Macare health second

Comments are closed.