mehandi new

സബിന ബിജു – ക്വില്ലിങ് ആർട്ടിൽ വർണ്ണവിസ്മയം തീർക്കുന്ന പ്രവാസി മോഡൽ

fairy tale

✍️ഷാനവാസ് കണ്ണഞ്ചേരി

പ്രവാസ ലോകത്തു നിന്നും ക്വില്ലിങ്ങ് ആർട്ടിൽ തന്റേതായ പരീക്ഷണങ്ങൾ
നടത്തി വിസ്മയം തീർക്കുകയാണ്
പയ്യന്നൂർക്കാരി സബിന ബിജു.
പലതരം വരകളും ചിത്രങ്ങളും
ചായക്കൂട്ടുകളുമെല്ലാം നമുക്ക്
പരിചിതമാണെങ്കിലും അതിൽ
നിന്നെല്ലാം വ്യത്യസ്തമായ ക്വില്ലിങ്ങ്
ആർട്ടിൽ തന്റേതായ ആശയങ്ങളും
നിറങ്ങളും ചേർക്കുകയാണ് സബിന. പേപ്പറിനെ ഒരിഞ്ചിൽ താഴെ മാത്രം
വീതിയുള്ള ചെറിയ കഷ്ണങ്ങളാക്കി
മുറിച്ചെടുത്ത് പ്രത്യേക ശ്രേണിയിൽ
വരച്ച ചിത്രങ്ങളിലോ പ്രിന്റ് ചെയ്ത
ചിത്രങ്ങളിലോ ഒട്ടിച്ചു ചേർത്ത് ജീവൻ
തുടിക്കുന്ന ത്രീഡി രൂപത്തിലാക്കി
കാൻവാസിലേക്ക് പകർത്തി
വെക്കുകയാണിവർ.
ചിത്രങ്ങൾക്കും വരകൾക്കും
അനുവാചകരോട് ഒരുപാട്
സംവദിക്കാനുണ്ടാവുമെന്നതാണ്
ക്വില്ലിങ്ങ് ആർട്ടിന്റെ പ്രത്യേകത.
സാമൂഹിക പശ്ചാത്തലങ്ങൾ,
കാഴ്ചപാടുകൾ, ദീർഘവീക്ഷണങ്ങൾ
തുടങ്ങി പലതും ആസ്വാദകന്റെ
മനസ്സിലേക്ക് നേരിട്ടിറങ്ങി വരും.

ഇത്തരം പ്രകൃതിയും സംസ്കൃതിയും
രാഷ്ട്രീയവും എല്ലാം ചേർന്ന
ആശയങ്ങളെയും പകർത്തി
വെക്കുകയാണ് സബിന തന്റെ ക്വില്ലിങ്ങ്
ആർട്ടിലൂടെ നിർവഹിക്കുന്നത്.

മഴ, പ്രണയിതാക്കൾ, അർധനാരീശ
രൻ തുടങ്ങി ഷാർജ ഭരണാധികാരിയും
യു.എ.ഇ സുപ്രീം കൗൺസിൽ
അംഗവുമായ ഡോ. ശൈഖ്
സുൽത്താൻ ബിൻമുഹമ്മദ് അൽ
ഖാസിമി വരെ സബിനയുടെ
നിറക്കൂട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്.

ഫോട്ടോഗ്രഫാറായിരുന്ന അച്ഛനാണ് സബിനയുടെ വഴികാട്ടി. അച്ഛൻ പകർത്തിയ ചിത്രങ്ങളും വരകളുമെല്ലാം ചെറുപ്പം മുതൽ കണ്ടു വളർന്ന സബിന, കണ്ണൂർ സർവകലാശാലയിൽ നിന്നും ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈനിംഗിൽ ബിരുദം കഴിഞ്ഞിറങ്ങിയതിന് ശേഷമാണ് അച്ഛന്റെ സർഗാത്മകത നിറഞ്ഞ പാത ജീവിതത്തിന്റെ ഭാഗമാക്കിയത്.

ഭർത്താവ് ബിജു അജ്മാനിൽ ഷിപ്പ് യാർഡിൽ പ്രൊജക്റ്റ്‌ എഞ്ചിനീയറായി വർക്ക്‌ ചെയ്യുന്നു. രണ്ട് പെൺകുട്ടികളുടെ അമ്മ കൂടിയായ സബിനയ്ക്ക് വീണു കിട്ടുന്ന ഒഴിവു സമയങ്ങളിൽ എന്തെങ്കിലും ചെയ്യാമെന്ന ചിന്തയാണ് ക്വില്ലിങ്ങ് ആർട്ടിന്റെ വഴിയേ എത്തിച്ചത്. മോഡലിങ് രംഗത്തും സബിന സജീവമാണ്.

Royal footwear

Comments are closed.