mehandi new

സമസ്ത ഇസ്ലാമിക കലാമേള: വെളിയങ്കോട് എം.എം അറബിയ്യ ജേതാക്കൾ

fairy tale

പൊന്നാനി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിയങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ വെളിയങ്കോട് എം.എം അറബിയ്യ ഓവറോൾ ചാമ്പ്യന്മാരായി. ശംസുൽ ഇസ്ലാം ഉമർഖാസി മെമ്മോറിയൽ മദ്രസ രണ്ടാം സ്ഥാനവും എം.എം അറബിയ്യ തണ്ണിത്തുറ ബ്രാഞ്ച് മദ്റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

planet fashion

വെളിയങ്കോട് എം.എം അറബിയ കേന്ദ്ര മദ്രസയിൽ നടന്ന 16-ാമത് കലാമേള കവി ഗിന്നസ് സത്താർ ആദൂർ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ വി.എം യൂസുഫ് അധ്യക്ഷനായി.

മഹല്ല് പ്രസിഡണ്ട് കെ.എം മുഹമ്മദ് ഹാജി പതാക ഉയർത്തി. മഹല്ല് ഖത്തീബ് യു.ടി സ്വാലിഹ് ബാഖവി പ്രാർത്ഥനയും നടത്തി. കൺവീനർ സി.കെ റഫീഖ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാറൂഖ് വെളിയങ്കോട് നന്ദിയും പറഞ്ഞു.

വെളിയങ്കോട് റെയ്ഞ്ചിൽ 30 വർഷം സേവനം ചെയ്ത ഉസ്താദുമാരെ ആദരിച്ചു. പൊതുപരീക്ഷ വിജയികൾക്കും അധ്യാപകർക്കും അവാർഡുകളും നൽകി. ജംഇയ്യത്തുൽ മുഅല്ലിമീൻ പൊന്നാനി മേഖല വൈസ് ചെയർമാൻ അബ്ദുറഷീദ് ഫൈസി, ടി.എച്ച് അബ്ദുല്ല ഹാജി, പി.ബി ഹസൈനാർ, എച്ച്.എം ഹനീഫ, ടി.എം ഹംസ, കെ.വി അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

വിജയികൾക്ക് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ട്രോഫികൾ വിതരണം ചെയ്തു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ ഉദ്ഘാടനം ചെയ്തു. മുസാബഖ ചെയർമാൻ എം. ഇബ്രാഹിം ഫൈസി അധ്യക്ഷനായി. മുഫത്തിശ് അബൂബക്കർ സിദ്ദീഖ് ലത്തീഫി അനുമോദന പ്രസംഗം നടത്തി.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.എസ് മുസ്തഫ, താഹിർ തണ്ണിത്തുറക്കൽ, റെയ്ഞ്ച് പ്രസിഡണ്ട് സയ്യിദ് ഇർശാദ് ജമലുല്ലൈലി തങ്ങൾ, എം ഉമ്മർ ഹാജി, കെ മുബാറക് അഷ്റഫി, സാലിഹ് ബാഖവി, നൗഷാദ് അശ്റഫി, പി.പി.എം റഫീഖ് മൗലവി, മരക്കാർ അഹ്സനി, നിഹാസ് വെളിയങ്കോട്, പി.എം ആമിർ, അബ്ദു മുസ്ലിയാർ, അലി സഅദി, പി ഷാഹുൽ ഹമീദ് മുസ് ലിയാർ, സിദ്ദീഖ് അൻവരി, കുഞ്ഞിമുഹമ്മദ് മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.

ഓവറോൾ ചാമ്പ്യൻമാർക്കുള്ള അമ്മു മുസ്ലിയാർ സ്മാരക ട്രോഫി കെ.എം മുഹമ്മദ് ഹാജി സമ്മാനിച്ചു.

Ma care dec ad

Comments are closed.