mehandi new

കൌണ്‍സിലര്‍ മര്‍ദിച്ചതായി ആരോപണം – ശുചീകരണ തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിച്ചു

fairy tale

ഗുരുവായൂര്‍: കൗണ്‍സിലര്‍ മര്‍ദിച്ചുവെന്നാരോപിച്ച് നഗരസഭയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളികള്‍ ജോലിക്ക് കയറാതെ പ്രതിഷേധിച്ചു. താത്ക്കാലിക ശുചീകരണ തൊഴിലാളികളുടെ സെക്രട്ടറിയായ കെ.സി.കായിക്കുട്ടിയെ കൗണ്‍സിലറായ എ.ടി.ഹംസ മര്‍ദിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. രാവിലെ നഗരസഭ ഓഫിസിലെത്തിയ തൊഴിലാളികള്‍ ജോലിക്കിറങ്ങാതിരിക്കുകയായിരുന്നു.  കൗണ്‍സിലറുടെ നടപടിയില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ പ്രചരണവും നടത്തിയിരുന്നു. ഉച്ചയോടെ നഗരസഭാധ്യക്ഷ പ്രഫ.പി.കെ. ശാന്തകുമാരിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തൊഴിലാളികള്‍ ജോലിക്ക് കയറിയത്. പ്രശ്‌നം രമ്യമായി ഒത്തുതീര്‍ന്നതായി നഗരസഭാധ്യക്ഷ പറഞ്ഞു.

Comments are closed.