mehandi new

ക്രിസ്തുമസ് അവധി 21 മുതൽ സ്‌കൂളുകള്‍ നാളെ അടക്കും – എൻ എസ് എസ് കേമ്പിന് ക്രിസ്തുമസ് ദിനത്തിൽ മാത്രം അവധി

fairy tale

ചാവക്കാട് : ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. ചാവക്കാട് മേഖലയിൽ പതിനൊന്നാം തിയതി ഏകാദശി ഒഴിവ് വന്നതിനാൽ പരീക്ഷകൾ നാളെ 20നാണു അവസാനിക്കുക. മറ്റു പലയിടങ്ങളിലും പരീക്ഷ ഇന്ന് അവസാനിക്കുമെങ്കിലും സ്കൂളുകൾ നാളെയും പ്രവർത്തിക്കും. 21 മുതലാണ് അവധി ആരംഭിക്കുക. ഇതോടെ ക്രിസ്മസ് അവധി ദിവസങ്ങളുടെ എണ്ണം ഒൻപത് ആയി കുറയും.

planet fashion

ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് ക്രിസ്തുമസ് ദിനത്തിൽ മാത്രം ഒഴിവ്. ക്യാമ്പിൽ നിന്ന് ക്രിസ്‌മസിനു തലേന്ന് കുട്ടികളെ വീട്ടിൽ വിടണം. ക്രിസ്‌മസ് ദിനത്തിൽ വൈകിട്ട് ക്യാമ്പിൽ തിരിച്ചെത്തണം. ക്രിസ്‌മസിന് പിറ്റേന്ന് ക്യാമ്പ് അവസാനിക്കും.

എൻ.എസ്.എസ് മാനുവൽ പ്രകാരം തുടർച്ചയായി ഏഴു ദിവസം ക്യാമ്പ് നടത്തണം. ഇടയ്ക്ക് ഒരു ദിവസം മുടങ്ങിയാൽ കേന്ദ്രത്തിൽനിന്ന് ഗ്രാന്റ് ലഭിക്കുന്നതിനും സർട്ടിഫിക്കറ്റ് കിട്ടുന്നതിനും തടസമുണ്ടാകും. എൻ.എസ്.എസ് ക്യാമ്പ് ആരംഭിച്ച ആദ്യമായാണ് ക്രിസ്‌മസ് ഒഴിവാക്കി നടത്താൻ നിർദ്ദേശിച്ചത്. സ്‌കൂളുകൾ അവരുടെ സൗകര്യമനുസരിച്ച് ഏഴു ദിനം ക്യാമ്പ് നടത്തുന്നതാണ് പതിവ് രീതി. ക്രിസ്‌മസിന് വീട്ടിൽ പോകണമെന്ന് നിർബന്ധമുള്ളവർക്ക് അതിന് അനുവാദവുമുണ്ടായിരുന്നു

Macare 25 mar

Comments are closed.