

ചാവക്കാട് : സ്‌കൂട്ടർ കാരവൻ ബസ്സിനടിയിൽ പെട്ട് അപകടം സ്‌കൂട്ടർ യാത്രികൻ മരിച്ചു. പുന്നയൂർ നാരായത്ത് വീട്ടിൽ മുഹമ്മദ് (74) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതര മണിയോടെ
മന്നലാംകുന്ന് സെന്ററിൽ വെച്ചാണ് അപകടം സംഭവിച്ചത്.
പാപ്പാളി കമലാ സുരയ്യ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മന്നലാംകുന്ന് കിഴക്ക് ഭാഗത്ത് പാലം റോഡിൽ നിന്നും വരികയായിരുന്നു സ്‌കൂട്ടർ. മന്നലാംകുന്ന് ജംക്ഷനിൽ ദേശീയ പാതയിലേക്ക് പ്രവേശിച്ച ഉടനെ പൊന്നാനി ഭാഗത്തേക്ക് ഗത്തേക്ക് പോവുകയായിരുന്ന കാരവൻ ബസ്സിന് അടിയിൽ പെടുകയായിരുന്നു.

Comments are closed.