mehandi new

തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാസ അവാർഡ് ദാനവും ലൈബ്രറി പ്രവർത്തനോദ്‌ഘാടനവും ടി എൻ പ്രതാപൻ എം പി നിർവഹിച്ചു

fairy tale

തിരുവത്ര : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെ എം അഷറഫ് സ്മാരക വിദ്യാസ അവാർഡ് ദാനവും ഇ പി കുഞ്ഞവറു ഹാജി ലൈബ്രറി പ്രവർത്തനോദ്‌ഘാടനവും ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം എ മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു.

Mss conference ad poster

തിരുവത്ര പോസ്റ്റ് ഓഫീസ് പരിധിയിൽ താമസിക്കുന്ന എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, സമസ്ത പരീക്ഷയിൽ ഉന്നത വിജയം നേടിയ മദ്രസ വിദ്യാർഥികളെയുമാണ് വിദ്യാഭ്യാസ അവാർഡിന് പരിഗണിച്ചത്.
കഥ, നോവൽ, ലേഖനം, ഓർമ്മക്കുറിപ്പ്, യാത്രാവിവരണം, ആത്മകഥ, ജീവചരിത്രം, ഇസ്ലാമിക സാഹിത്യങ്ങൾ ഉൾപ്പെടെ ആയിരത്തോളം പുസ്തകങ്ങളുള്ള കൊച്ചു ലൈബ്രറി വിദ്യാർത്ഥികൾക്കും വായനാ തത്പരരായ നാട്ടുകാർക്കും ഉപയോഗപ്പൂയെടുത്താവുന്ന വിധമാണ് സംവിധാനിച്ചിട്ടുള്ളത്.

സെക്രട്ടറി ടി എ കോയ, ചാവക്കാട് മുനിസിപ്പിൽ വൈസ് ചെയർമാൻ കെ കെ മുബാറക്, കൗൺസിലർ രാധാകൃഷ്ണൻ, അൽറഹ്‌മ ട്രഷറർ കെ പി സക്കറിയ, ട്രസ്റ്റികളായ ഇ പി സുലൈമാൻ ഹാജി, ഫിറോസ് ചാലിൽ, മെമ്പർ സി കെ മുഹസ്സിൻ, ഓഫീസ് സെക്രട്ടറി നാസർ, ടി എം മൊയ്ദീൻഷ എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.