mehandi new

എസ് ഡി പി ഐ സ്ഥാപകദിനം ആചരിച്ചു

fairy tale
planet fashion

ചാവക്കാട് : എസ് ഡി പി ഐ സ്ഥാപകദിനമായ ജൂണ്‍ 21 ന് വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തി 15-ാം
സ്ഥാപകദിനം ആചരിച്ചു.
പുത്തൻകടപ്പുറം ബ്രാഞ്ചില്‍ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.
പ്രസിഡണ്ട് ഖമറുദ്ധീന്‍ പാര്‍ട്ടി സന്ദേശം കൈമാറി.
സെക്രട്ടറി ഹംസ, ജോ. സെക്രട്ടറി ഷെഫീര്‍
മന്‍സൂര്‍, സിനാന്‍, മിയാഷ്, സിദ്ധീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

പുന്നയൂർക്കുളം പഞ്ചായത്ത് 15-ാംവാർഡ് മന്ദലാംകുന്ന് കിണർ ബ്രാഞ്ച്കമ്മിറ്റിയുട നേതൃത്വത്തിൽ
നാട്ടുകാർക്കുംസ്കൂൾ കുട്ടികൾക്കും
മധുരംനൽകി. ഗൃഹസമ്പർക്കം, പരിസര ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും നടത്തി.
ബ്രാഞ്ച് പ്രസിഡണ്ട് അനസ് പതാക ഉയർത്തി. ബ്രാഞ്ച് അംഗങ്ങളായ
ഷറഫു സി.എം, റാഷിദ്‌ കോലായിൽ,
റിയാസ്, നൗഫൽ, അഷ്കർ എന്നിവർ സംബന്ധിച്ചു. എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറിയും ബ്രാഞ്ച് അംഗവുമായ യഹിയ മന്ദലംകുന്ന് സ്ഥാപകദിന സന്ദേശം നൽകി. ബ്രാഞ്ച് സെക്രട്ടറി അഷ്കർ നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.