mehandi new

എസ്.ഡി.പി.ഐ ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നടത്തി

fairy tale

ചാവക്കാട്: മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശം, പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാഷ്ട്രങ്ങൾ ഇടപെടുക, ഫലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ റാലിയും സംഗമവും നടത്തി. വൈകീട്ട് 4 മണിക്ക് മുതുവട്ടൂർ നിന്ന് ആരംഭിച്ച റാലി ജില്ലാ പ്രസിഡണ്ട് അഷറഫ് വടക്കൂട്ട് ജില്ലാ ജനറൽ സെക്രട്ടറി കെ വി നാസർ ജില്ലാ ട്രഷറർ ടിഎം അക്ബർ വൈസ് പ്രസിഡണ്ട് മാരായ ഇ. എം. ലത്തീഫ്, ചന്ദ്രൻ തീയ്യത്ത്, സെക്രട്ടറിമാരായ റാഫി താഴത്തേതിൽ, റഫീന സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

planet fashion

ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന സമാപന പൊതുസമ്മേളനം പാർട്ടിയുടെ സംസ്ഥാന സമിതി അംഗം കൃഷ്ണൻ
എരഞ്ഞിക്കൽ ഉദ്ഘാടനം  ചെയ്തു. സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും സുപ്രീം കോടതി  അഭിഭാഷകനുമായ അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അഷ്റഫ് വടക്കൂട്ട്, ജില്ലാ ജനറൽ സെക്രട്ടറി കെ വി നാസർ, സെക്രട്ടറിയേറ്റ് മെമ്പർ ആസിഫ് അബ്ദുള്ള ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് യഹിയ മന്നലാംകുന്ന് എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.