mehandi new

കടൽക്ഷോഭ ബാധിത പ്രദേശത്തെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കണം – കടപ്പുറം പഞ്ചായത്ത്‌ ഭരണ നേതൃത്വവും എൻ കെ അക്ബർ എം എൽ എ യും ഒരുമിച്ച് തിരുവനന്തപുരത്ത് മന്ത്രിയെ കണ്ടു

fairy tale

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും ഗുരുവായൂർ എം എൽ എ  എൻ.കെ. അക്ബറുമൊത്ത് കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നിയമസഭയിൽ കണ്ടു നിവേദനം നൽകി. കടൽക്ഷോഭ ബാധിത പ്രദേശത്തെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കണം, 2022ലെ S 303/2022 നമ്പർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് എസ്റ്റിമേറ്റ് പ്രകാരം 2500 മീറ്റർ കടൽ ഭിത്തി നിർമ്മിക്കുന്നതിന് 60.48 കോടി രൂപ അനുവദിക്കുക, കടൽക്ഷോഭ ബാധിത പ്രദേശത്ത് അടിയന്തര സാഹചര്യത്തിൽ ശുദ്ധജല വിതരണം ചെയ്യുന്നതിന് പ്രത്യേകം അനുമതി നൽകുക എന്നീ ആവശ്യം ഉന്നയിച്ചാണ് നിവേദനം നൽകിയത്. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  സാലിഹ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എം ബി രാജേഷിനും നിവേദനം സമർപ്പിച്ചു.

planet fashion

ഹസീന താജുദ്ദീൻ( ചെയർപേഴ്സൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി) വി പി മൻസൂർ അലി (ചെയർമാൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി), പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, മുഹമ്മദ് നാസിഫ്, എ. വി അബ്ദുൽ ഗഫൂർ, സമീറ ഷെരീഫ്, പി എ മുഹമ്മദ്, റാഹില വഹാബ്, എന്നിവരും സന്നിഹിതരായി. ഹോട്ട്സ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിന് അവിശ്യമായ എൻസിസിആർ പഠനത്തിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി

 .

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.