കടൽ മുറിച്ചു വിൽക്കുന്നു, മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് – മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജാഥ നാളെ ചാവക്കാട്

ചാവക്കാട് : കടൽ കടലിന്റെ മക്കൾക്ക്’ എന്ന മുദ്രാവാക്യമുയർത്തി കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഒക്ടോബര്‍ 16ന് നടത്തുന്ന കടല്‍സംരക്ഷണ ശൃംഖലയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാല്‍നട ജാഥ സെപ്റ്റംബർ 27, 29, 30 തിയ്യതികളില്‍ തൃശ്ശൂര്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എന്‍ കെ അക്ബര്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പി പി ചിത്തരഞ്ജൻ എം എല്‍ എ ക്യാപ്റ്റനും, ടി മനോഹരൻ, അഡ്വ. യു സൈനുദ്ധീൻ എന്നിവർ വൈസ് ക്യാപ്റ്റന്മാരും, ക്ലയിനസ് റോസാരിയോ മാനേജരുമായ ജാഥ 27 ന് ബുധനാഴ്ച്ച ജില്ലയിൽ പ്രവേശിക്കും.

ബ്ലു ഇക്കോണമിയുടെ മറവിൽ കേന്ദ്ര സർക്കാർ കടൽ മുറിച്ചു വിൽക്കാനുള്ള ബില്ല് പാസാക്കി യെന്നും പാട്ടത്തിനെടുക്കുന്നവർ കടൽ വിഭവങ്ങൾ കൊള്ളയടിക്കുമെന്നും മത്സ്യത്തൊഴിലാളികൾക്ക് കടൽ അന്യമാകുമെന്നും എൻ കെ അക്ബർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാവിലെ 9 മണിക്ക് എടക്കഴിയൂർ ബീച്ചിൽ സ്വീകരണം നൽകും. തുടര്‍ന്ന് പുത്തൻകടപ്പുറം, ചാവക്കാട് ബ്ലാങ്ങാട് ബീച്ച്, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി അഞ്ചങ്ങാടി സെന്ററില്‍ സമാപിക്കും. സമാപനപൊതുയോഗം ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.
29 ന് വെള്ളിയാഴ്ച രാവിലെ നാട്ടിക ബീച്ചില്‍ നിന്നും പര്യടനം ആരംഭിച്ച് കോതക്കുളം ബീച്ച്, പാലപ്പെട്ടി ബീച്ച് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൈപ്പമംഗലത്ത് സമാപിക്കും. സമാപനപൊതുയോഗം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത ഉദ്ഘാടനം ചെയ്യും.
30ന് ശനിയാഴ്ച പര്യടനം പെരിഞ്ഞനത്ത് നിന്നാരംഭിച്ച് പൊക്ലായ്, വെമ്പല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം എറിയാട് ചേരമാൻ സെന്ററില്‍ സമാപിക്കും.
സമാപനപോതുയോഗം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എം പി ഉദ്ഘാടനം ചെയ്യും. മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി എസ് ശര്‍മ്മ സംസാരിക്കും. കടലും, കടൽ സമ്പത്തും കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുന്ന കേന്ദ്ര ബി ജെ പി സർക്കാരിന്റെ പരമ്പരാഗത മത്സ്യതൊഴിലാളി വിരുദ്ധ നയം മത്സ്യതൊഴിലാളികളുടെയും, ജനങ്ങളുടെയും ഇടയിൽ വിശദീകരിക്കാനായി നടത്തുന്ന സംസ്ഥാന കാൽനടജാഥയില്‍ കെ കെ രമേശൻ, എസ് രാജാദാസ്, എ അനിരുദ്ധൻ, ഷംജി, അഡ്വ.പി സന്തോഷ്, വി വി രമേശൻ, അഡ്വ.യേശുദാസ് പാരപ്പിള്ളി, അഡ്വ. ജൂലിയറ്റ് നെൽസൺ, നിർമല ശെൽവരാജ്, എന്നിവരും സ്ഥിരാംഗങ്ങളാണ്.
ജില്ലാ പ്രസിഡന്റ് പി എ രാമദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഐ കെ വിഷ്ണുദാസ്, സംസ്ഥാന കമ്മിറ്റിയംഗം കെ എം അലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.