mehandi new

കടപ്പുറം കടൽക്ഷോഭ മേഖലയിൽ ഗുരുവായൂർ ഫയർഫോഴ്സിന്റെ കരുതൽ

fairy tale

കടപ്പുറം : കടൽക്ഷോഭം മൂലം വെള്ളം കയറിയ കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വെളിച്ചെണ്ണ പടി, തൊട്ടാപ്പ് സുനാമി കോളനി എന്നിവിടങ്ങളിൽ ഗുരുവായൂർ ഫയർഫോഴ്സിന്റെ കരുതൽ.

planet fashion

ഫയർഫോഴ്സും സിവിൽ ഡിഫൻസും ചേർന്ന് പ്രദേശത്തെ വെള്ളക്കെട്ടിനു അയവു വരുത്താൻ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാനുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടു.

രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തുടർച്ചയായി മോട്ടർ അടിച്ചു വെള്ളം പുറത്തേക്കൊഴുക്കി. വീടുകളിൽ നിന്നും വെള്ളവും ചളിയും കോരിക്കളയാനും സഹായികളായി വർത്തിച്ചു.

ഗുരുവായൂർ ഫയർ സ്റ്റേഷൻ എഎസ്ടിഒ രാജുവിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എഫ് ആർ ഒ മാരായ എസ് സൂരജ്, ഇ ആർ അനുരാജ്, എഫ് ആർ ഒ (ഡി) എ ആർ അഖിൽ രാജ്, സിവിൽ ഡിഫൻസ് അംഗങ്ങളായ സുഹൈൽ ബഷീർ, ഹനീഫ, പ്രബീഷ്, കെഎസ് ശ്രുതി, നിഷാദ്, ഫഹദ്, ഷെഫീർ, അജ്മൽ, റയീസ് എന്നിവർ ഉദ്യമത്തിൽ പങ്കാളികളായി.

കടപ്പുറം പഞ്ചായത്തിലെ അപകടകരമായ നിലയിൽ കണ്ടെത്തിയ മരങ്ങളും ഇവർ മുറിച്ചു മാറ്റി.

Macare health second

Comments are closed.