mehandi new

കക്കൂസ് മാലിന്യം ഒഴുക്കാൻ എത്തിയ ലോറി കാനയിലേക്ക് ചെരിഞ്ഞു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറി കാനയിലേക്ക് ചെരിഞ്ഞു. നാട്ടുകാർ എത്തിയതോടെ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. തെക്കൻ പാലയൂർ പ്രദേശത്ത് കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറിയാണ് ഇന്നലെ രാത്രി അങ്ങാടിത്താഴം തഖ്‌വ മസ്ജിദിന് സമീപം കാനയിലേക്ക് ചെരിഞ്ഞത്. നാട്ടുക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വാഹനം വാഹനം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവമുണ്ടായത്.
തെക്കൻ പാലയൂരിൽ താമസിക്കുന്ന അഷ്റഫ് തെരുവത്ത് വീട്ടിൽ, കെ.എ. നൗഷാദ്, ഫിറോസ്, സീഫത്ത് ചക്കിയത്ത് എന്നിവരാണ് വണ്ടി തടഞ്ഞ് പോലീസിൽ വിവരം അറിയിചത്.
ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസക്കൾക്ക് മുൻപ് മാലിന്യവുമായി വന്ന ഓട്ടോറിക്ഷ തെക്കൻ പാലയൂരിൽ നിന്നും രാത്രിയിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.
തെക്കൻ പാലയൂർ, ചക്കംകണ്ടം, അങ്ങാടിത്താഴം മേഖലയിൽ രാത്രികാലങ്ങളിൽ മാലിന്യം തട്ടുന്നത് സ്ഥിരം സംഭവമാണ്. ഗുരുവായൂരിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മറ്റൊരു ദുരിതമാണിത് സമ്മാനിക്കുന്നത്. ജനങ്ങൾ സ്വയം സംഘടിച്ച് രാത്രികാലങ്ങളിൽ ഇവിടെ കാവലേർപ്പെടുത്തിയിരിക്കുകയാണ്.
ജനങ്ങൾ നേരിടുന്ന അതിഗുരുതരമായ വിഷയത്തിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു് പൗരാവകാശ വേദിയുടെയും, അങ്ങാടിത്താഴം ആക്ഷൻ കൗൺസിലിന്റെ യും സംയുക്താഭ്യ മുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൗരാവകാശ വേദി പ്രസി. നൗഷാദ് തെക്കുംപുറം അധ്യക്ഷനായിരുന്നു. അൻമോൽ മോത്തി, പി.വി..അഷ്റഫ് അലി, നൗഷാദ് അഹമ്മു, ഫാമീസ് അബൂബക്കർ, ശ്രീധരൻ ചക്കംകണ്ടം, സി.ആർ.ഹനീഫ, ഷെബീർ മാളിയേക്കൽ, വഹാബ് എടപ്പുള്ളി, ലത്തീഫ് പാലയൂർ, കബീർ പരുത്തിക്കാട്ട്, സി.എം.ജെനീഷ് തുടങ്ങിയവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.