ഷീജാ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സൺ

ചാവക്കാട്: ചാവക്കാട് നഗരസഭ ചെയര്‍പേഴ്സനായി എൽ.ഡി.എഫിലെ സി.പി.എം അംഗം ഷീജാ പ്രശാന്തിനെ തെരഞ്ഞെടുത്തു.

യു.ഡി.എഫിലെ കോൺഗ്രസ് അംഗം ഷാഹിദാ മുഹമ്മദ് ആയിരുന്നു എതിർ സ്ഥാനാർഥി.
. ഷീജാ പ്രശാന്തിന് 23 വോട്ടും ഷാഹിദാ മുഹമ്മദിന് ഒമ്പതും വോട്ടും ലഭിച്ചു.
അഡ്വ. മുഹമ്മദ് അൻവറാണ് ഷീജാ പ്രശാന്തിന്റെ പേര് നിർദേശിച്ചത്. പി.കെ രാധാകൃഷ്ണൻ പിന്താങ്ങി. ജോയ്സിയാണ് ഷാഹിദാ മുഹമ്മദിന്റെ പേര് നിർദ്ദേശിച്ചത്. ബേബി ഫ്രാൻസിസ് പിന്താങ്ങി.

Comments are closed.