mehandi new

ജി എഫ്. യു പി.എസ് ബ്ലാങ്ങാട് പ്രവേശനോത്സവം ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട്: ജി എഫ്. യു പി.എസ് ബ്ലാങ്ങാടിന്റെ പ്രവേശനോത്സവം ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രഞ്ജിത്ത്. കെ.പി. അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ സന്ദേശം നല്കി. വെർച്വൽ പ്രവേശനോത്സവ പരിപാടിയിൽ സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി അഫ്രിൻ അഷറഫ് അക്ഷരദീപം തെളിയിച്ചു.

planet fashion

തിരക്കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ മോഹൻ ദാസ് കെ.എ മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ. അനിൽ പി.ബി, ചാവക്കാട് ബി.പി.സി. ഷൈജു പി.എസ്, പൂർവ്വവിദ്യാർത്ഥികളായ സുബ്രഹ്മണ്യൻ എൻ.എ(റിട്ട. ബ്രിഗേഡിയർ ), സി.വി. ശശിധരൻ (അഡി. രജിസ്ട്രാർ ), ബാലചന്ദ്രൻ കുന്നത്ത്, ഉണ്ണി ആർട്ട്സ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

ഹെഡ് മിസ്ട്രസ് സി.ഡി വിജി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.വി സുരേഷ്കുമാർ നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.