mehandi new

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി 149-ാമത് പ്രതിമാസ പെൻഷൻ വിതരണം ചെയ്തു

fairy tale

കടപ്പുറം :  ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യ കൂട്ടായ്മയിൽ പ്രതിമാസ പെൻഷൻ വിതരണം ചെയ്തു.   149-ാമത് പ്രതിമാസ പെൻഷൻ വിതരണമാണ് കഴിഞ്ഞദിവസം അഞ്ചങ്ങാടിയിൽ നടന്നത്. ഒരു ലക്ഷത്തോളം രൂപ പെൻഷനായി വിതരണം ചെയ്തു. നിർദ്ധന വിധവകൾ, അനാഥർ, ഒറ്റപ്പെട്ട് പോയവർ, മാനസിക അസ്വാസ്ഥ്യമുള്ളവർ, ബുദ്ധി മാന്ദ്യമുള്ളവർ, പ്രായമായ നിർദ്ദനരായ അച്ഛനമ്മമാർ, കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, മാരക രോഗബാധിതർ തുടങ്ങിസമൂഹത്തിലെ താഴെത്തട്ടിൽ ദുരിതപ്പെടുന്നവർക്കായി  കഴിഞ്ഞ 14 വർഷമായി മുടങ്ങാതെ സാമ്പത്തിക സഹായം നൽകി വരുന്നു.

planet fashion

ഷെൽട്ടർ ഗൾഫ് ചാപ്റ്റർ വൈസ് പ്രസിഡൻ്റ് സി. എസ്. ജബ്ബാർ (ഖത്തർ) ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. ഷെൽട്ടർ പ്രസിഡൻ്റ് ടി. കെ. ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഷെൽട്ടർ രക്ഷാധികാരി പി. ശാഹു ഹാജി, ഗൾഫ് ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പർ അലി ചിന്നക്കൽ എന്നിവർ  മുഖ്യാതിഥികളായി.  ഷെൽട്ടർ ജനറൽ സെക്രട്ടറി പി.കെ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി സി.ബി.എ. ഫത്താഹ്, വൈസ് പ്രസിഡൻ്റ് കെ.എം. എസ്. ലത്തീഫ് ഹാജി, വി.എ. റഫീഖ് ചേറ്റുവ, താജുദ്ധീൻ കറുപ്പം വീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. 

കെ. ഐ. നൂർദ്ദീൻ, പി. കെ. സെയ്തുമുഹമ്മദ്, കെ. എം. ഹുസൈൻ, ഷിഹാബുദ്ദീൻ പണിക്ക വീട്ടിൽ, പി. എസ്. ഷറഫുദ്ദീൻ, ബുഷറ, സരസു തുടങ്ങിയവർ നേതൃത്വം നൽകി. പദ്ധതിയിലേക്ക് സഹായിക്കുന്നവർക്കും  പദ്ധതിക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കും വേണ്ടി  പ്രത്യേക പ്രാർഥന നടത്തി.

Ma care dec ad

Comments are closed.