mehandi new

എറണാകുളത്ത് ഷിഗല്ല തൃശൂരിൽ ജാഗ്രത

fairy tale

തൃശൂർ : എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്താന്‍ നടപടികൾ സ്വീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്.

planet fashion

തൃശൂര്‍ ജില്ലയില്‍ ഇതുവരെ ഷിഗല്ല വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധത്തില്‍ അയവ് വരുത്താതെ
ഡയേറിയ, ഡിസന്ററി രോഗാണുക്കളെ നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ് ജില്ലയിലെ ആരോഗ്യ വിഭാഗം.

നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യമില്ലെങ്കിലും കരുതല്‍ തുടരും.

കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്‌ളോറിനേഷന്‍ ചെയ്ത് അണുവിമുക്തമാക്കൽ തുടരും. കുടിവെള്ളം ശുദ്ധീകരിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന അളവിന്റെ ഇരട്ടി ക്‌ളോറിന്‍ ഉപയോഗിക്കുന്ന പ്രകൃയയാണ് സൂപ്പര്‍ ക്‌ളോറിനേഷന്‍.

എല്ലാ ആശുപത്രികളിലും ഒ ആര്‍ എസ് കൗണ്ടര്‍ സജ്ജമാണെന്നും വേണ്ടത്ര മരുന്നുകള്‍ സ്റ്റോക്കുണ്ടെന്നും ഡി എം ഒ ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.

ഭക്ഷണത്തിലൂടെയാണ് രോഗം ബാധിക്കുന്നത് എന്നാണ് നിലവിലെ വിലയിരുത്തല്‍. മലിന ജലം, കേടായതും പഴകിയതുമായ ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗല്ല വൈറസ് പകരുന്നത്. വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് രോഗം പകരാതിരിക്കാനുള്ള പ്രധാന മാര്‍ഗം.

ആശാ പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജന പ്രതിനിധികളുടെയും നേതൃത്വത്തിലും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ജില്ലാ മെഡിക്കൽ വിഭാഗം ബോധവത്ക്കരണ പരിപാടികള്‍ ശക്തമാക്കി.

പനി, വയറിളക്കം, ഛര്‍ദി, വയറുവേദന തുടങ്ങിയവയാണ് ഷിഗല്ലയുടെ രോഗലക്ഷണങ്ങള്‍.

Macare health second

Comments are closed.