mehandi new

ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം

fairy tale

ഗുരുവായൂര്‍ : എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി വ്യക്തി, കുടുംബം, സമൂഹം എന്ന വിഷയത്തെകുറിച്ച് പ്രഭാഷണം നടത്തി. മനശാസ്ത്രജ്ഞന്‍ അനൂപ് വൈക്കം വിഷയാവതരണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.എസ് പ്രേമാനന്ദന്‍, സെക്രട്ടറി പി.എ സജീവന്‍, സുന്ദരന്‍ ശ്രീപതി, കെ.പ്രധാന്‍, എ.കെ.ചന്ദ്രശേഖരന്‍, എ.എസ് വിമലാനന്ദന്‍, എ.കെ ചന്ദ്രശേഖരന്‍, വി.എ ബാലചന്ദ്രന്‍, കെ.ടി വിജയന്‍, പി.വി ഷന്‍മുഖന്‍, വനിത സംഘം ഭാരവാഹികളായ സതി വിജയന്‍, രജനി മോഹന്‍, ശൈലജ കേശവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹാസമാധി ദിനമായ ഇന്ന് രാവിലെ പത്തിന് നടക്കു ചടങ്ങ് കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ ശാന്തകുമാരി അധ്യക്ഷയാവും.  തൃപ്പാദങ്ങളില്‍ ആത്മീയ പ്രവാഹം എന്ന വിഷയത്തെകുറിച്ച് സജീഷ് കോട്ടയം പ്രഭാഷണം നടത്തും.

Ma care dec ad

Comments are closed.