mehandi new

മത്തി പീര പറ്റിച്ചത്

fairy tale

ചെറിയ ചാളയുടെ സമയമല്ലേ ഇത്..  പൊടിച്ചാള ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്?

വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അതിന്റെ രുചിയോര്‍ത്ത് എല്ലാരും വാങ്ങും. കുറെ മുളക് ചേര്‍ത്ത്.. മുളക് ചാറുണ്ടാക്കും. ചുവന്ന മുളക് ദഹനേന്ദ്രിയത്തെ താറുമാറാക്കും. നമുക്ക് ചുവന്ന മുളകുപയോഗിക്കാതെ, ചാള ഇഷ്ടം പോലെ കഴിക്കാന്‍ ഇതാ ഒരു പുത്തന്‍ കറി. മത്തി പീര പറ്റിച്ചത്.
ഒരു മുറി തേങ്ങ ചിരവിയത് ഒരു ചട്ടിയില്‍ എടുക്കുക. അതിലേക്ക് അര സ്പൂണ്‍ മഞ്ഞള്‍ പൊടിയും മൂന്ന് വലിയ കുടപ്പുളി നുറുക്കിയതും,. രണ്ട് തക്കാളി അരിഞ്ഞതും, നാല് പച്ചമുളക് നീളത്തിലരിഞ്ഞതും, ഒരു കഷണം ഇഞ്ചി അരിഞ്ഞതും ഉപ്പും വേപ്പിലയും ചേര്‍ത്ത് നന്നായി തിരുമ്മി കൂട്ടി ഒരു ചെറിയ കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കിത്തിളപ്പിക്കുക. തിളച്ച് ഉപ്പും പുളിയും ഇറങ്ങിക്കഴിയുമ്പോള്‍ ഒരു കിലോ ചാള വൃത്തിയാക്കിയത് അതിലേക്ക് ഇടുക. തിളച്ച് കറി പാകമാകുമ്പോള്‍ ഇറക്കിവെച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് ചൂടോടെ വിളമ്പാം.

 

ഷീബ നബീല്‍ 

Royal footwear

Comments are closed.