വെറുപ്പിനെതിരെ സ്നേഹ സന്ദേശ യാത്ര ഏഴാം ദിവസം ഗുരുവായൂരിൽ ശശി തരൂർ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : ടി എൻ പ്രതാപൻ എം പി നയിക്കുന്ന വെറുപ്പിനെതിരെ സ്നേഹ സന്ദേശ യാത്ര ഏഴാം ദിവസം ഗുരുവായൂരിൽ കോൺഗ്രസ്സ് കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എം പി യുമായ ശശി തരൂർ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ ഡി പി സി സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത് വഹിച്ചു. ഗുരുവായൂ ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി അരവിന്ദൻ പല്ലത്ത് സ്വാഗതം പറഞ്ഞു.

ജാഥ ക്യാപ്റ്റനും തൃശൂർ എം പി യുമായ ടി എൻ പ്രതാപൻ, മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ, കോൺഗ്രസ്സ് നേതാക്കളായ ജോസഫ് ചാലിശേരി മാസ്റ്റർ, കെ പി സി സി സെക്രട്ടറി സുനിൽ അന്തിക്കാട്, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടി നിർമല, ഒ അബ്ദുറഹ്മാൻ കുട്ടി, എം വി ഹൈദരലി, അലാവുദ്ധീൻ, കെ ഡി വീരമണി, ബീന രവിശങ്കർ, ഗോപ പ്രതാപൻ, അഡ്വ വി എസ് അജിത്, ഫസലുൽ അലി, സോയാ ജോസഫ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സൂരജ്, നിഖിൽ ജി കൃഷ്ണൻ, ഒ കെ ആർ മണികണ്ഠൻ, കെ എം ശിഹാബ്, കെ വി സത്താർ, കെ വി ഷാനവാസ് എന്നിവർ സന്നിഹിതരായി.

Comments are closed.