mehandi new

ടി എന്‍ പ്രതാപന്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്രക്ക് തുടക്കമായി

fairy tale

പുന്നയൂർക്കുളം: രാജ്യത്തെ ഭിന്നിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ തൃശ്ശൂര്‍ എം. പി. ടി. എന്‍. പ്രതാപന്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്ര പൂക്കോട് മണ്ഡലത്തിലെ തമ്പുരാന്‍പടി സെന്ററില്‍ നിന്ന് ആരംഭിച്ചു. കാല്‍നട ജാഥ ആദ്യ യാത്രയുടെ ഉദ്ഘാടനം ഒ.അബ്ദ്‌റഹമാന്‍ കുട്ടി നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വി കെ ഫസലുല്‍ അലി അധ്യക്ഷനായിരുന്നു. തൃശ്ശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ പതാക ഏറ്റു വാങ്ങി. തുടര്‍ന്ന് തമ്പുരാന്‍പടി സെന്ററില്‍ ചെടി നട്ടു. ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂര്‍, അനിൽ അക്കരെ, എ.എം. അലാവുദ്ധീൻ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നിര്‍മ്മല, ജില്ലാ സെക്രട്ടറി സുബൈദ പാലക്കൽ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീല്‍ എന്‍ എം കെ, പി.പി. ബാബു, ശ്രീധരൻ മാക്കാലിക്കൽ, മുനാഷ് മച്ചിങ്ങൽ എന്നിവര്‍ പങ്കെടുത്തു. പൂക്കോട്, വടക്കേകാട്, പുന്നയൂർക്കുളം,  പനന്തറ, കുഴിങ്ങര വഴി ഇന്നത്തെ യാത്ര തെക്കേമദ്രസ്സ സെന്ററിൽ സമാപിച്ചു.

Jan oushadi muthuvatur

Comments are closed.