പി ഷബീദയ്ക്ക് സൈക്കോളജിയിൽ പിഎച്ച്ഡി; നേട്ടം പഠനവൈകല്യത്തെക്കുറിച്ചുള്ള ഗവേഷണത്തിന്

പുന്നയൂർകുളം: മധ്യപ്രദേശിലെ ഇൻഡോർ ഡോ. എ.പി.ജെ. അബ്ദുൾ കലാം യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ പിഎച്ച്.ഡി ബിരുദം നേടി പി. ഷബീദ. ‘പഠനവൈകല്യം’ (Learning Disability) എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

കൺസൾട്ടന്റ് സൈക്കോളജിസ്റ്റും എഡ്യൂക്കേഷണൽ തെറാപ്പിസ്റ്റുമായ ഷബീദ ആർദ്ര ഹീലിംഗ് – സെന്റർ ഫോർ കൗൺസിലിംഗ് ന്റെ സ്ഥാപകയും ഡയറക്ടറുമാണ് പുന്നയൂർകുളം കുന്നത്തൂർ സ്വദേശി മുജീബാണ് ഭർത്താവ്.


Comments are closed.