mehandi new

ഗസ്സ ഐക്യ ദാർഢ്യം – ചാവക്കാട് നഗരം വളഞ്ഞു സി പി എം

fairy tale

ചാവക്കാട്:   ഇസ്രായേൽ ഭീകരതയ്ക്കെതിരെ സിപിഎം നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.  സ്ത്രികളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ ചങ്ങലയിൽ കണ്ണികളായി. ചാവക്കാട് താലൂക്കോഫീസ് പരിസരത്ത് നിന്നും സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ ആദ്യകണ്ണിയായി ആരംഭിച്ച് നഗരത്തെ പൂര്‍ണ്ണ വലയത്തിലാക്കിയാണ് മനുഷ്യചങ്ങല തീർത്തത്. ജില്ല സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഐക്യദാര്‍‌ഡ്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

planet fashion

സിനിമ തിരകഥാകൃത്ത് കെ എ മോഹന്‍ദാസ്, സുഫി സംഗീതകാരന്‍ ഹൈദ്രോസ് കുട്ടി തങ്ങള്‍(തങ്ങളുപ്പ), കാര്‍ട്ടുണിസ്റ്റ് കുട്ടി എടക്കഴിയൂര്‍, സാംസ്കാരിക പ്രവര്‍ത്തകരായ ഫിറോസ് പി തൈപറമ്പില്‍, ഖരാന ചാവക്കാടിന്റെ സെക്രട്ടറി ടി സി കോയ, സി കാദര്‍ എന്നിവര്‍ ചങ്ങലയില്‍ കണ്ണികളായി. തുടര്‍ന്ന് ചേര്‍ന്ന് പൊതുസമ്മേളനം കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.  എം എം നാരായണന്‍ മുഖ്യപ്രഭാാഷണം നടത്തി. ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷയായി. ജില്ലാ കമ്മിറ്റിംയംഗങ്ങളായ സി സുമേഷ്, എം കൃഷ്ണദാസ്, ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്, കെ എ മോഹന്‍ദാസ്, ഫിറോസ് പി തൈപറമ്പില്‍, എ എച്ച് അക്ബര്‍, ടി വി സുരേന്ദ്രന്‍, മാലിക്കുളം അബ്ബാസ്, എം ആര്‍ രാധാകൃഷ്ണന്‍, ഷൈനി ഷാജി, എന്നിവര്‍ സംസാരിച്ചു.

Macare 25 mar

Comments are closed.