മദ്യം വാങ്ങാൻ പണം നൽകിയില്ല – ചെമ്മന്നൂരിൽ മകൻ അമ്മയെ തീകൊളുത്തി

പുന്നയൂർക്കുളം: മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കത്തെ തുടർന്ന് പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി. ചമ്മന്നൂർ തലക്കോട്ട് കുട്ടൻ ഭാര്യ ശ്രീമതി (75) യെയാണ് മകൻ മനോജ്(55) തീ കൊളുത്തിയത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

ഗുരുതരമായ പൊള്ളാലേറ്റ ശ്രീമതിയെ കുന്നംകുളം റോയൽ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്രീമതി അബോധാവസ്ഥയിൽ തുടരുകയാണ്.
മനോജിനെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു.

Comments are closed.