mehandi new

ശ്രീറാമിന്റെ നിയമനം ജനങ്ങളെ പരിഹസിക്കുന്നത്: എസ് എസ് എഫ് കളക്ടറേറ്റ് മാർച്ച് നാളെ

fairy tale

കൊക്കാല : മാധ്യമ പ്രവർത്തകൻ കെ. എം. ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടി ജനങ്ങളെ പരിഹസിക്കുന്നതും നീതിയെ വെല്ലു വിളിക്കുന്നതുമാണെന്ന് എസ് എസ് എഫ്.
കളങ്കിതനായ വ്യക്തിയെ പ്രധാനപദവികളിൽ നിന്ന് അകറ്റി നിർത്തേണ്ടതിന് പകരം നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന നടപടികൾ ജനാധിപത്യ സംവിധാനത്തോട് ചേർന്നതല്ലെന്ന് തൃശൂർ ജില്ലാ പ്രസ്ഡന്റ് ശിഹാബ് സഖാഫി താന്ന്യം ജന.സെക്രട്ടറി ഷനീബ് മുല്ലക്കര എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

planet fashion

ജൂലൈ 30 ശനി നാളെ
രാവിലെ 10 ന് നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച കലക്ടറേറ്റ് മാർച്ചിൽ മുഴുവൻ പ്രവർത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും നേതൃത്വം ആഹ്വാനം ചെയ്തു.

Jan oushadi muthuvatur

Comments are closed.