mehandi new

കളിപ്പന്തു ദേഹത്ത് തട്ടിയതിനു വീട്ടില്‍ കയറി പിതാവിനെയും തടുക്കാനെത്തിയ നാട്ടുകാരെയും കുത്തി – മൂന്നുപേരുടെ നില ഗുരുതരം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കുട്ടികള്‍ കളിച്ചിരുന്ന ചെറിയ ജെല്‍ബോള്‍ ദേഹത്ത് തട്ടിയെന്നു പറഞ്ഞ് ബൈക്ക് യാത്രികര്‍ വീട്ടില്‍ കയറി പിതാവിനെ കുത്തി പരിക്കേല്‍പിച്ചു. ഇത് കണ്ടു തടുക്കാനെത്തിയ നാട്ടുകാരായ യുവാക്കളെയും കുത്തി പരിക്കേല്പിച്ചു. മൂന്നുപേരുടെ നില ഗുരുതരം.
കുരഞ്ഞിയൂര്‍ പാലിയത്ത് കുഞ്ഞാലു മകന്‍ ഫിറോസ്‌(42), കുഴിങ്കരഇല്ലത്ത് മുഹമ്മദാലി മകന്‍ ആഷിഖ്(23), കൊച്ചഞ്ചേരി വീട്ടില്‍ സുലൈമാന്‍ മകന്‍ അര്‍സല്‍(21) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഫിറോസിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആഷിഖ്, അര്‍സല്‍ എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിദേയമാക്കി.
മുതുവട്ടൂര്‍ തെരുവത്ത് വീട്ടില്‍ തനൂഫ് (28), ചാവക്കാട് പോക്കാക്കില്ലത്ത് അബ്ദുല്‍ കരീം മകന്‍ ഷഹാസ് (24) എന്നിവര്‍ക്കെതിരെ ഗുരുവായൂര്‍ പോലീസ് കേസെടുത്തു. ഇതിനിടെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഇരുവരെയും ഒരു സംഘം ആളുകള്‍ കേഷ്വാലിറ്റി റൂമില്‍ നിന്നും വിളിച്ചിറക്കി ആശുപത്രിവളപ്പിലിട്ടു മര്‍ദ്ദിച്ചു. അവശരായ രണ്ട് പേരെയും പിന്നീട് തൃശൂരിലേക്ക് കൊണ്ടുപോയി.
ഇന്ന് വൈകുന്നേരം എഴുമണിയോടെ കുരഞ്ഞിയൂര്‍ എരിമ്മല്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം. പണ്ടാരത്തില്‍ ബഷീറിന്റെ വീട്ടില്‍ ട്യൂഷനെത്തിയ എട്ടും പത്തും വയസ്സ് പ്രായമുള്ള കുട്ടികള്‍ ജെല്‍ബോള്‍ എറിഞ്ഞു കളിക്കുകയായിരുന്നു. ഇതിനിടെ ഒരു ബോള്‍ റോട്ടിലേക്ക് പോവുകയും അതുവഴി ബൈക്കില്‍ യാത്ര ചെയ്തിരുന്ന തനൂഫ്, ഷഹാസ് എന്നിവരുടെ ദേഹത്ത് തട്ടിയതായും പറയുന്നു. ബൈക്ക് നിര്‍ത്തി ഇവര്‍ ഇറങ്ങി വരുന്നത് കണ്ട ഫിറോസിന്‍റെ മകന്‍ ട്യൂഷന്‍ ക്ലാസ്സില്‍ നിന്നും തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്കോടിക്കയറി. പിന്നാലെ എത്തിയ പ്രതികള്‍ ബാലന്റെ കഴിത്തിന് പിടിച്ച് പൊക്കി മര്‍ദ്ദിക്കാന്‍ ഒരുങ്ങി. ഇത് കണ്ടു വന്ന പിതാവ് ഫിറോസ്‌ ഇവരോട് കാര്യം തിരക്കിയതോടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയതായിരുന്നു അതുവഴി പോവുകയായിരുന്ന ആഷിക്കും അര്‍സലും. പിടിച്ചു മാറ്റാന്‍ ശ്രമിച്ച രണ്ടുപേരെയും പ്രതികള്‍ കുത്തി വീഴ്ത്തി. പിന്നീട് പ്രതികള്‍ വളരെ ലാഘവത്തോടെ ബൈക്കുമെടുത്ത് സ്ഥലം വിടുകയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.