mehandi new

സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ്: ചാവക്കാട് സ്വദേശിക്കും നേട്ടം

fairy tale

planet fashion

ചാവക്കാട് : സം​സ്ഥാ​ന ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡു​കൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ചാവക്കാടിനും അ​ഭി​മാ​നി​ക്കാം. ചാവക്കാട് എടക്കഴിയൂർ സ്വദേശി അബ്ദുൽ സലീം ടി എം എന്ന സലീം ഐഫോക്കസ് ആണ് കൺ​സോ​ലേ​ഷ​ൻ പ്രൈ​സി​ലൂ​ടെ നേ​ട്ടം കൈ​വ​രി​ച്ച​ത്. ‘കോവിഡ് പ്രതിരോധം, അതിജീവനം’ എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ കോവിഡ് ഭീഷണിക്കിടയിലും കെട്ടിക്കിടക്കുന്ന മഴ വെള്ളത്തിലേക്ക് കടലാസ് വഞ്ചി ഇറക്കാൻ നോക്കുന്ന ബാലന്റെ ചിത്രമാണ് സലീം അവതരിപ്പിച്ചത്.

മറ്റു ഒ​ട്ടേ​റെ ഫോട്ടോഗ്രഫി പു​ര​സ്കാ​ര​ങ്ങ​ളും ഇദ്ദേഹം നേ​ടി​യി​ട്ടു​ണ്ട്‍.
ഐഫോക്കസ് ക്രിയേഷൻസ് എന്ന പേരിൽ ഫോട്ടോഗ്രഫി സ്റ്റുഡിയോ നടത്തുന്ന ഇദ്ദേഹം ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് സെക്രട്ടറി ആണ്. വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷകനും ജൈവ വൈവിധ്യ ഫോട്ടോഗ്രാഫറും കൂടി ആണ് ഇദ്ദേഹം.
ഭാ​ര്യ സുമയ്യ. മുഹമ്മദ്‌ സയാൻ, മുഹമ്മദ്‌ ഇസാൻ എന്നിവർ മക്കളാണ്.

Jan oushadi muthuvatur

Comments are closed.