സംസ്ഥാന സ്കൂൾ കലോത്സവം – ലളിത ഗാനം, മലയാളം പ്രസംഗം, കാർട്ടൂൺ രചന.. നേട്ടങ്ങൾ കൊയ്ത് ചാവക്കാടിന്റെ പ്രതിഭകൾ

കൊല്ലം : ഇന്നലെ ആരംഭിച്ച അറുപത്തി രണ്ടാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടങ്ങൾ കൊയ്ത് ചാവക്കാടിന്റെ പ്രതിഭകൾ. ഹൈസ്‌കൂൾ വിഭാഗം ലളിത ഗാന മത്സരത്തിൽ ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ശ്രീഹരി സുനിൽ എ ഗ്രേഡ് നേടി. ഹൈ സ്കൂൾ വിഭാഗം മലയാളം പ്രസംഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹൃതിക ധനജ്ഞയൻ, ഹയർസെക്കണ്ടറി വിഭാഗം കാർട്ടൂൺ രചനയിൽ തൈക്കാട് അപ്പു മാസ്റ്റർ മെമ്മോറിയൽ സ്കൂൾ വിദ്യാർത്ഥി പ്രണവ് പി പ്രദീപ് എന്നിവർ എ ഗ്രേഡ് സ്വന്തമാക്കി. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഹൃതിക മലയാളം പ്രസംഗത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കുന്ന അറുപത്തി രണ്ടാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

Comments are closed.