ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വരുന്ന രോഗികളെ വാഹന പാർക്കിംഗിന്റെ പേരിൽ കൊള്ളയടിക്കുന്നത് നിർത്തലാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ. വി അബ്ദുറഹീം ആവശ്യപ്പെട്ടു. സാധാരണക്കാരും പാവപെട്ട മത്സ്യത്തൊഴിലാളികളും ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത് അന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി ചാവക്കാട് ഗവ: ഹോസ്പിറ്റലിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജമണ്ഡലം പ്രസിഡന്റ് എം വി സക്കീർ, ജനറൽ സെക്രട്ടറി പി വി ഉമ്മർകുഞ്ഞി, ട്രഷറർ ലത്തീഫ് പാലയൂർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ വി ഷജീർ, എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ, ഷാർജ കെഎംസിസി മണ്ഡലം പ്രസിഡന്റ് ആർ ഒ ഇസ്മായിൽ എന്നിവർ സംസാരിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി പിഎം അനസ് സ്വാഗതവും, ട്രഷറർ ഹനീഫ് നന്ദിയും പറഞ്ഞു. തുടർന്ന് ചാവക്കാട് ഹോസ്പിറ്റലിൽ പാർക്കിംഗ് ഫീ വാങ്ങുന്നത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ടിന് മുസ്‌ലിം ലീഗ് കമ്മിറ്റി നിവേദനം നൽകി.
ആശുപത്രി റോട്ടിൽ നിന്ന് തുടങ്ങിയ പ്രകടനത്തിനു അഷ്‌റഫ് ചാവക്കാട്, എൻ കെ റഹീം, കുഞ്ഞീൻ ഹാജി, എം എസ് മുസ്തഫ, ബാപ്പു ബ്ലാങ്ങാട്, ഇക്ബാൽ കാളിയത്ത്,vപി പി ഷാഹു, സമ്പാഹ് താഴത്ത്, ടി എം ഷാജി, കെ കെ ഷാഫി, മജീദ് താഴത്ത്, പി എം സഹദ, വികെ മുഹമ്മദ് റാഫി തുടങ്ങിയവർ നേതൃത്വം നൽകി.
Comments are closed.