mehandi new

അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

fairy tale

hanging to deathഗുരുവായൂര്‍ : ദേവസ്വം മെഡിക്കല്‍ സെന്ററിന് പരിസരത്തെ മരത്തില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ സെന്ററിന് കിഴക്കുവശമുള്ള ഒഴിഞ്ഞ പറമ്പിലെ പുളിമരത്തിലാണ് ഏകദേശം 50 വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടുത്തിരുന്ന കാവിമുണ്ടുപയോഗിച്ചാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. നീലനിറത്തിലുള്ള വരയുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ഇരുനിറം, അഞ്ചരയടി ഉയരം. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Comments are closed.