കേരള ബജറ്റ് – നികുതി നിർണയത്തിലെ തെറ്റായ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് ടി യു ധർണ്ണ നടത്തി


ഒരുമനയൂർ : ബജറ്റിലെ നികുതി നിർണയത്തിലെ തെറ്റായ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ (എസ് ടി യു) ജില്ല കമ്മിറ്റിയുടെ
നേതൃത്വത്തിൽ ഒരുമനയൂർ പെട്രോൾ പമ്പിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു.
ഇന്ധന വിലയിൽ രണ്ടു ശതമാനം സെസ് ഏർപ്പെടുത്തിയത് മൂലം സാധാരണ ജനങ്ങൾക്കുള്ള പ്രയാസം സർക്കാർ അവഗണിച്ചു. നികുതി വർധനവ് മത്സ്യക്കച്ചവട മേഖലയെ തകർക്കും.
സ്വതന്ത്ര തൊഴിലാളി യൂണിയൻ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി വി പി മൻസൂർ അലി ഉദ്ഘാടനം ചെയ്തു.
മത്സ്യ തൊഴിലാളി ഫെഡറേഷൻ(STU) ജില്ല കമ്മിറ്റി പ്രസിഡൻ്റ് സൈദ്മുഹമ്മദ്
പോക്കാക്കില്ലത്ത് അധ്യക്ഷത വഹിച്ചു.
സി വി സുബ്രഹ്മണ്യൻ, പി എ അഷ്കർ അലി, അഫ്സൽ പി ടി, താജു ആനാംകടവിൽ, ഷംസു , റാഫി വലപ്പാട്, നസീർ കൊച്ചിക്കാരൻ, മുഹമ്മദ് അലി, അക്ബർ കബീർ ആനംകടവിൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.