mehandi banner desktop
Chavakkad online

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

Ft

ചാവക്കാട് : നഗരസഭ മുപ്പതാം വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. തിരുവത്ര പുതിയറയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ എംഡി ഡോക്ടർ ഷൗജാദ് മുഖ്യാതിഥിയായി. 

Jan oushadi

ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ശരത് സോമൻ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഭൈമി സുനിലൻ, റമീജ ഹംസ, വി എ നവാസ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സി കെ രമേഷ് സ്വാഗതവും കെ എം ബിനോഫ് നന്ദിയും പറഞ്ഞു.

Comments are closed.