mehandi new

ഉണ്ണിക്ക് സ്‌നേഹപൂര്‍വ്വം

fairy tale

എടക്കഴിയൂര്‍: അന്തരിച്ച ഉണ്ണി എടക്കഴിയൂര്‍ അവസാനമായി എഴുതിയ കവിതാ സമാഹാരവും കഥകളും ചിത്രങ്ങളും നെഞ്ചിലേറ്റി എടക്കഴിയൂര്‍ സീതിസാഹിബ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. ആഘോഷവേളകളില്‍ സ്‌ക്കൂളിലെ നിറസാന്നിദ്ധ്യമായിരുന്ന ഉണ്ണി എടക്കഴിയൂരിന് ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ച് പ്രിന്‍സിപ്പള്‍ വി.ഒ.ജെയിംസ് മാസ്റ്റര്‍ ‘ഉണ്ണിക്ക് സ്നേഹപൂര്‍വ്വം’ പരിപാടി ഉല്‍ഘാടനം ചെയ്‌തു.
എന്‍.ജെ. ജെയിംസ് മാസ്റ്റര്‍, ശ്രീദേവി ടീച്ചര്‍, ബീന തോമസ്, സി എല്‍ ജേക്കബ്ബ്, സാന്റി ഡേവിഡ് എന്നിവര്‍ നേതൃത്വം നല്‍കി. ഉണ്ണിയുടെ ആഗ്രഹമായ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം നേടാന്‍ ഏറെ ശ്രമിച്ച അധ്യാപകരും, വിദ്യാര്‍ത്ഥികളും പുസ്‌തകങ്ങള്‍ ഏറ്റുവാങ്ങി. ഇതിനോടനുബന്ധിച്ച് നടന്ന ചിത്രരചനാമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

Ma care dec ad

Comments are closed.