വഞ്ചിപ്പാട്ട് വിധിനിർണയത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ – അപ്പീൽ, പ്രോഗ്രാം ഓഫീസുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം
കുന്നംകുളം : നാലു ദിവസമായി നടന്നു വരുന്ന തൃശൂർ റവന്യു ജില്ലാസ്കൂൾ കലോത്സവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ. ഇന്ന് നടന്ന വഞ്ചിപ്പാട്ട് വിധിനിർണയത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. അപ്പീൽ, പ്രോഗ്രാം ഓഫീസുകൾക്ക് മുന്നിൽ വഞ്ചിപ്പാട്ടു പാടിയും മുദ്രാവാക്യങ്ങൾ വിളിച്ചും വിവിധ സ്‌കൂളുകളിൽ നിന്നുള്ള വഞ്ചിപ്പാട്ട് മത്സരാർത്ഥികൾ നിലവിലെ മത്സരം റദ്ധുചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.
മുൻപേ ആരോപണ വിധേയരായവരാണ് വിധി കർത്താക്കളെന്നും വഞ്ചിപ്പാട്ടിന്റെ മാനദണ്ഡങ്ങൾ അറിയാത്തവരാണെന്നുമാണ് പറയുന്നത്. പുറത്തു പോയി ഫോൺ ചെയ്തു വന്നാണ് ഫലം പ്രഖ്യാപിച്ചതെന്നാണ് മറ്റൊരു ആരോപണം. പ്രതിഷേധക്കാർ പരാതി എഴുതി നൽകിയിട്ടുണ്ട്. പ്രതിഷേധാക്കാരെ ചർച്ചക്ക് വിളിച്ചു. വിദ്യാർത്ഥികൾ പ്രോഗ്രാം ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം തുടരുന്നു.
Comments are closed.