mehandi new

സിദ്ധീഖ് കാപ്പൻ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണം : ടി എൻ പ്രതാപൻ എം പി

fairy tale

ചാവക്കാട് :ഫാസിസ്റ്റ് ഭരണകൂടം യൂ എ പി എ ചുമത്തി ജയിലിൽ അടച്ച മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ടി എൻ പ്രതാപൻ എം പി അഭിപ്രായപ്പെട്ടു. സിദ്ധീഖ് കാപ്പന് നീതി ലഭിക്കണം എന്നാവിശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ദേശവ്യാപക പ്രക്ഷോഭം ചാവക്കാട് ടൗണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കടുത്ത മനുഷ്യാവകാശ വിഷയത്തിൽ ഇടപെടണമെന്നാവിശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. നീതിപീഠത്തിൽ വിശ്വാസമുണ്ട്.
ഈ കൊടും പീഡനത്തിൽ സമൂഹമനസാക്ഷി ഉണരണമെന്നും പ്രതാപൻ പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് മുഖ്യ പ്രഭാഷണം നടത്തി.
രാജ്യത്തിന്റെ ചരിത്രത്തിൽ മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ഒരു സർക്കാരാണ് മോദി സർക്കാർ എന്നും രാജ്യത്തെ ജനതക്ക് പ്രാണവായുവരെ നിഷേധിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തി കൊണ്ടിരിക്കുകയാണെന്നും സി എച്ച് റഷീദ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ സി എ മുഹമ്മദ്‌ റഷീദ്, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയുർ, യൂത്ത് ലീഗ് നേതാക്കളായ അസീസ് മന്നലാംകുന്ന്, ഉസ്മാൻ ചോലയിൽ, അനസ് പി എം, അഡ്വ.മുഹമ്മദ് നാസിഫ്, അൻവർ പി എ എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.