Header

ഗുരുവായൂരും പുന്നയൂർക്കുളത്തും മൂന്ന് പുതിയ കണ്ടയിന്റ്മെന്റ് സോണുകൾ

ചാവക്കാട് : ഗുരുവായൂർ നഗരസഭയിലും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലും മൂന്ന് പുതിയ കണ്ടയിന്റ്മെന്റ്സോണുകൾ കൂടി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

ഗുരുവായൂർ നഗരസഭയിലെ വാർഡ്‌ 26 ഇരിങ്ങപ്പുറം സൗത്ത്, വാർഡ്‌ 33 പൂക്കോട് വെസ്റ്റ്‌, വാർഡ്‌ 40 വാഴപ്പുള്ളി എന്നിവടങ്ങളിലാണ് കണ്ടയിന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ്‌ 6 പുന്നയൂർക്കുളം, വാർഡ്‌ 12 പുന്നൂകാവ്, വാർഡ്‌ 17 കുമാരൻപടി എന്നിവിടങ്ങളിൽ കണ്ടയിന്റ്മെന്റ് സോൺ നിയന്ത്രങ്ങൾ നിലവിൽ വന്നു.

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ്‌ 7 മാർക്കറ്റ് കണ്ടയിന്റ്മെന്റ് സോണിൽ ഉൾപ്പെടുത്തി.

Comments are closed.